കാസറഗോഡ്: ലോകത്തെ സയണിസ്റ്റ് ശക്തികളുടെ അവിഹിതമായ വേഴ്ചകളിലൂടെയുണ്ടായ ജാര സന്തതിയാണ് ഇസ്രായേലെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു പറഞ്ഞു.
മുസ്‌ലിം സർവീസ് സോസൈറ്റി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "എരിയുന്ന ഗസ്സ, യുദ്ധത്തിൻ്റെ കാണാപ്പുറങ്ങൾ" എന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു ഫൈസൽ ബാബു.
സയണിസത്തിനു മതവുമായി ബന്ധവുമില്ല. രാഷ്ട്രീയ സാമ്രാജ്യത്വ അധിനിവേശ മോഹത്തിൻ്റെ ചുരുക്കപ്പേരാണ് സയണിസം. ഫലസ്തീനിലേത് സ്വാതന്ത്ര്യ സമരപോരാട്ടമാണ്.
ചേരി ചേരാ നയകാലത്ത് ഇന്ത്യ ഫലസ്തീനൊപ്പമായിരുന്നു. ആ നിലപാടാണ് ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കേണ്ടത്.
എം എസ് എസ് ജില്ലാ പ്രസിഡൻ്റ് വി കെ പി ഇസ്മയിൽ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ സി പി എം ജില്ലാ കമ്മിറ്റിയംഗം
വി പി പി മുസ്തഫ, കോൺഗ്രസ്സ് നേതാവ് റിജിൽ മാക്കുറ്റി, ഹംസ പാലക്കി, പി എം നാസർ, എം പി ഷാഫി ഹാജി എ അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു. എം എസ് എസ് ജില്ലാ സെക്രട്ടറി സി എ അഹമ്മദ് കബീർ സ്വാഗതവും, കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡൻ്റ് ജിദ്ദ അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
0 Comments