ബേക്കൽ: ബ്രദേഴ്സ് ബേക്കൽ ആദിത്യമരുളുന്ന പതിമൂന്നാമത് എസ് എഫ് എ അംഗീകൃത അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 2024 ഫെബ്രുവരി 4 മുതൽ തുടങ്ങും. ടൂർണമെന്റിന്റെ പോസ്റ്റർ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ക്ലബ്ബ് സീനിയർ മെമ്പർ മുഹമ്മദ് കുഞ്ഞി ഷേഖു ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ഗഫൂർഷാഫി, കൺവീനർ ഇസ്മയിൽ ബേക്കറി, ക്ലബ്ബ് ട്രഷറർ ആഷിഫ് കെ.എം.എ, ഹബീബ് ഹംസ,
റഊഫ് അബ്ദുല്ല, വാഹിദ് കൊണ്ട്രാക്ടർ എന്നിവർ സംബന്ധിച്ചു.
0 Comments