യൂത്ത് ലീഗ് മുക്കൂട് മേഖല കമ്മിറ്റി പ്രീമിയർ ലീഗ് ഫുട്ബോൾ ഫെസ്റ്റ് നടത്തി

LATEST UPDATES

6/recent/ticker-posts

യൂത്ത് ലീഗ് മുക്കൂട് മേഖല കമ്മിറ്റി പ്രീമിയർ ലീഗ് ഫുട്ബോൾ ഫെസ്റ്റ് നടത്തി
അജാന്നൂർ: യൂത്ത് ലീഗ് മുക്കൂട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുൽബ്രോസ് യാഫ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും ,ഹിറാ ട്രാവെൽസ് പള്ളിക്കര സ്പോൺസർ ചെയ്ത് റണ്ണേഴ്‌സ് ട്രോഫിക്കും  വേണ്ടിയുള്ള എം എസ് എഫ് ന്റെ അണ്ടർ 14 വയസ്സുവരെയുള്ള  കുട്ടികളെ അണിനിരത്തി മുക്കൂട് പ്രീമിയർ ലീഗ് ഫുബോൾ നടത്തി. 


ഫസ്റ്റ് എഡിഷൻ യുവ വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ എംഎൻ ഇസ്മായിൽ മാണിക്കോത്ത്  ഉത്ഘാടനം നിർവഹിച്ചു . മുഖ്യാതിഥിയായി എം എസ് എഫ് സ്റ്റേറ്റ്  വൈസ് പ്രസിഡന്റ്

അനസ് എതിർത്തോട്  ചടങ്ങിൽ സംബന്ധിച്ചു . മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി 

ബഷീർ ചിത്താരി, വൈസ് പ്രസിഡന്റ്  അസൈനാർ എ കെ , എം എസ് എഫ് ജില്ലാ ട്രെഷറർ ജംഷീദ്  കുന്നുമ്മൽ , 

യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ, യൂത്ത് ലീഗ് മുക്കൂട് മേഖല പ്രസിഡന്റ് ആബിദ് മൊയ്‌തു മുക്കൂട്,സെക്രട്ടറി ഷഫീഖ് പാറമ്മൽ , മുസ്ലിം ലീഗ് ശാഖ നേതാക്കളായ ശാഫി മാളികയിൽ ജലീൽ ടി പി , റിയാസ് മൊയ്‌തു മുക്കൂട്, അബ്ബാസ് കെ ഇ, മുനീർ കാരയിൽ, അബ്ദുള്ള മാട്ടു, യൂസഫ് തായൽ, ഫൈസൽ ഒട്ട്രക്കാൽ , ഫൈസൽ കെ ഇ

ഇബ്രാഹിം കാരക്കുന്ന്   എന്നിവർ പ്രസംഗിച്ചു , തുടർന്ന് കാണികളിൽ ആവേഷം പടർന്ന് കുട്ടികളുടെ ആവേശകരമായ ഫുട്ബാൾ മത്സരം  നടന്നു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് എം എസ് എഫ് നേതാക്കളും പ്രവർത്തകരും പങ്കടുത്തു ,

Post a Comment

0 Comments