LATEST UPDATES

6/recent/ticker-posts

പള്ളിക്കര ബീച്ച് പാർക്ക് ഇനി മുതൽ ബേക്കൽ ബീച്ച് പാർക്ക്



ബേക്കൽ: പൊതു മേഖല സ്ഥാപനമായ ബേക്കൽ റിസോർട്ട് ഡവലപ്മെൻറ് കോർപറേഷൻ ( ബി.ആർ. ഡി.സി ) യുടെ അധീനതയിലുള്ള പള്ളിക്കര ബീച്ച് പാർക്ക് ഇനി മുതൽ ബേക്കൽ ബീച്ച് പാർക്ക് എന്ന പേരിൽ അറിയപ്പെടും. 


ബേക്കൽ ബീച്ച്  പാർക്കിന്റെ ലോഗോ പ്രകാശന കർമ്മം പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ബി.ആർ. ഡി.സി യിൽ നിന്നും പാർക്ക് ഏറ്റെടുത്ത് നടത്തുന്ന ക്യൂ. എച്ച് ഗ്രൂപ്പ് ഡയറക്ടർ കെ. കെ. അബ്ദുൽ ലത്തീഫ് , പാർക്ക് ഡയറക്ടർ  അനസ് മുസ്തഫ എന്നിവർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു. 


ഡിസംമ്പർ 20 മുതൽ 31 വരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് വേദിയാവുന്നത് ബേക്കൽ ബീച്ച് പാർക്കാണ്. പാർക്കിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ബീച്ച് പാർക്കിൽ നടക്കുന്ന നവീകരണ പ്രവർത്തിയുടെ ഭാഗമാണ് ഈ പേര് മാറ്റമെന്ന് പാർക്ക് ഏറ്റെടുത്ത സംരഭകർ അറിയിച്ചു. 


ബി.ആർ. ഡി.സി എംഡി ഷിജിൻ പറമ്പത്ത് ,യൂത്ത് വെൽഫയർ ബോർഡ് കോർഡിനേറ്റർ ശിവപ്രസാദ് ,  മൂസ പാലക്കുന്ന് , ഹസീബ് കാഞ്ഞങ്ങാട് , പി.എച്ച് ഹനീഫ കുന്നിൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments