എംഐസി മുപ്പതാം വാർഷികം; മേഖല സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും

LATEST UPDATES

6/recent/ticker-posts

എംഐസി മുപ്പതാം വാർഷികം; മേഖല സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകുംചട്ടഞ്ചാൽ : ഡിസംബർ 22 23 24 തീയതികളിലായി ചട്ടഞ്ചാൽ ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് നഗറിൽ വെച്ച് നടക്കുന്ന എം.ഐ.സി മുപ്പതാം വാർഷിക സനദ് ദാന മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കപ്പെടുന്ന മേഖല സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും.

മഞ്ചേശ്വരം,കാസർകോട്, ബദിയടുക്ക, മുള്ളരിയ, ചെർക്കള,  ഉദുമ,ചട്ടഞ്ചാൽ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ ,കള്ളാർ, പരപ്പ , പെരുമ്പട്ട എന്നീ പന്ത്രണ്ട് മേഖലകളിലാണ് മേഖലാ സമ്മേളനം നടക്കുന്നത്.

ഇന്ന്  കുനിൽ ഇസ്ലാമിക് സെൻറർ മുഹമ്മദിയ കോളേജിൽ സി.എം.ഉസ്താദ് നഗറിൽ വെച്ച് നടക്കുന്ന കുംബള മഞ്ചേശ്വരം മേഖല സമ്മേളനത്തോട് കൂടി മേഖല സമ്മേളനങ്ങൾക്ക് തുടക്കമാകും.സമ്മേളനം സമസ്ത വൈസ് പ്രസിഡണ്ടും എംഐസി ജനറൽ സെക്രട്ടറിയുമായ യു എം അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡണ്ട് യഹിയ തങ്ങൾ കുമ്പോൾ അധ്യക്ഷനാകും , സ്വാഗതസംഘം ജനറൽ കൺവീനർ എംഎച്ച് അബ്ദുറഹ്മാൻ ഉറുമി ആമുഖഭാഷണവും അൻവർ മുഹിയുദ്ധീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തും. 

നവംബർ 24 വെള്ളി കൊട്ടോടിയിൽ വച്ച് നടക്കുന്ന കള്ളാർ മേഖല പചരണ സമ്മേളനത്തിൽ  ഇബ്രാഹിം ഖലീൽ ഹുദവിയും , 28ന് പുതിയ കോട്ട മഖാം പരിസരത്ത് വെച്ച്നടക്കുന്ന കാഞ്ഞങ്ങാട് മേഖലാ സമ്മേളനത്തിൽ അൻവർ അലി ഹുദവിയും , ഡിസംബർ 3 ഞായറാഴ്ച പള്ളങ്കോട് നടക്കുന്ന മുള്ളേരിയ മേഖല സമ്മേളനത്തിൽ ആബിദ് ഹുദവി തച്ചണ്ണയും ,ഡിസംബർ 5 ചൊവ്വ പടന്നയിൽ വച്ച് നടക്കുന്ന തൃക്കരിപ്പൂർ മേഖലാ സമ്മേളനത്തിൽ മുനീർ ഹുദവി വിളയിലും, ഡിസംബർ 6 ന് മേൽ പറമ്പിൽ വെച്ച് നടക്കുന്ന ഉദുമ മേഖലാ സമ്മേളനത്തിൽ ആബിദ് ഹുദവി തച്ചണ്ണയും   ഡിസംബർ 7 വ്യാഴം ചെർക്കളയിൽ വച്ച് നടക്കുന്ന ചെർക്കള മേഖല സമ്മേളനത്തിൽ  അബ്ദുസമദ് പൂക്കോട്ടൂരും, ഡിസംബർ 12 ചൊവ്വ പെരുമ്പട്ടയിൽ നടക്കുന്ന പെരുമ്പട്ട മേഖല സമ്മേളനത്തിൽ അൻവർ മുഹിയുദ്ദീൻ ഹുദവിയും , ഡിസംബർ 14 ന് ചട്ടഞ്ചാലിൽ വെച്ച് നടക്കുന്ന ചട്ടഞ്ചാൽ മേഖലാ സമ്മേളനത്തിൽ അഡ്വ ഹനീഫ് ഹുദവി ദേലമ്പാടിയും , ഡിസംബർ 16 ന് പരപ്പയിൽ വെച്ച് നടക്കുന്ന പരപ്പ മേഖാല സമ്മേളനത്തിൽ മഹ് മൂൻ ഹുദവി വണ്ടൂരും, ബദിയടുക്കയിൽ വെച്ച് നടക്കുന്ന ബദിയടുക്ക മേഖലാ സമ്മേളനത്തിൽ സ്വാലിഹ് ഹുദവി തൂദയും 

മുഖ്യപ്രഭാഷണം നടത്തും.

മുഴുവൻ മേഖല സമ്മേളനങ്ങൾക്കും വേണ്ടി വിപുലമായ ഒരുക്കങ്ങളും പ്രചരണ പ്രവർത്തനങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്.സ്ഥാപന സ്നേഹികളായ മുഴുവൻ ആളുകളും മേഖലാ സമ്മേളനങ്ങളും തുടർന്ന് നടക്കുന്ന സമാപന മഹാസമ്മേളനവും വൻ വിജയമാക്കി തീർക്കാൻ സജീവമായി രംഗത്തിറങ്ങണമെന്ന് സമ്മേളന സ്വാഗതസംഘം ചെയർമാൻ യു.എം അബ്ദുറഹ്മാൻ മൗലവി അഭ്യർത്ഥിച്ചു.


Post a Comment

0 Comments