ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം

LATEST UPDATES

6/recent/ticker-posts

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരംടെല്‍ അവീവ്: ഗാസയില്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമമാകുന്നു. വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. നാലു ദിവസത്തേക്ക് വെടിനിര്‍ത്തലിനാണ് ധാരണയായത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. 

വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം തങ്ങളുടെ ജയിലുകളിലുള്ള 150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേല്‍ മോചിപ്പിക്കും.ബന്ദികളാക്കിയ എല്ലാവരെയും തിരികെ നാട്ടിലെത്തിക്കാൻ ഇസ്രയേൽ സർക്കാർ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. കൂടുതൽ 10 ബന്ദികളെ വിട്ടയയ്ക്കുന്നതിന് ഒരു അധിക ദിവസം താൽക്കാലികമായി നിർത്തും. ബന്ദികളെ മോചിപ്പിക്കുന്നതിൽ ഏതെങ്കിലും തരത്തിൽ നടപ്പാകാതെ വന്നാൽ വെടിനിർത്തൽ കരാറിൽ നിന്നും പിൻവാങ്ങുമെന്നും യുദ്ധം പുനരാരംഭിക്കുമെന്നും നെതന്യാഹു പറഞ്ഞു. 


ഇസ്രായേൽ സർക്കാരും ഇസ്രയേൽ സൈന്യവും സൈനിക പ്രവർത്തനങ്ങൾ തുടരും. എല്ലാ ബന്ദികളും മോചിതരായി വീട്ടിലേക്ക് മടങ്ങിയെത്തുക, ​ഗാസയിൽ നിന്നും ഇസ്രയേലിന് ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുക, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നീ ഇസ്രയേൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.  ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ  5,500-ലധികം കുട്ടികൾ ഉൾപ്പെടെ 14,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ​ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Post a Comment

0 Comments