നവകേരള സദസ് പ്രചാരണം; വിദ്യാര്‍ത്ഥിനികളെ തിരക്കേറിയ റോഡിലിറക്കി നൃത്തം ചെയ്യിപ്പിച്ചതായി പരാതി

LATEST UPDATES

6/recent/ticker-posts

നവകേരള സദസ് പ്രചാരണം; വിദ്യാര്‍ത്ഥിനികളെ തിരക്കേറിയ റോഡിലിറക്കി നൃത്തം ചെയ്യിപ്പിച്ചതായി പരാതി



കോഴിക്കോട്: നവകേരള സദസ് പ്രചാരണത്തിനായി തിരക്കേറിയ റോഡിലിറക്കി വിദ്യാര്‍ത്ഥിനികളെ നൃത്തം ചെയ്യിപ്പിച്ചതായി പരാതി. കോഴിക്കോട് മുക്കം മണാശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂളിലെ കുട്ടികളെയാണ് നൃത്തം ചെയിപ്പിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.


അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ബാലവകാശ കമ്മിഷന് പരാതി നല്‍കി. നവകേരള യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നിരുന്നു.


തലശ്ശേരി ചമ്പാട് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് പരാതി. ബാലാവകാശ കമ്മീഷന് എംഎസ്എഫ് ആണ് പരാതി നല്‍കിയത്. ബാലാവകാശ നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണിതെന്ന് എംഎസ്എഫ് ആരോപിച്ചു. ഹെഡ്മാസ്റ്റര്‍ക്കും മറ്റ് സ്‌കൂള്‍ സ്റ്റാഫിനുമെതിരെ നടപടി വേണമെന്ന് ആവശ്യം.

അതിനിടെ നവ കേരള സദസ്സിന്റെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയതും വിവാദത്തിലായി. ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ബോര്‍ഡിന്റെ മാതൃക സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.

Post a Comment

0 Comments