കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 'റാന്തൽ' സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി കൂളിക്കാട് അൻവർ ബടക്കൻ കോംപൗണ്ടിൽ വെച്ച് സംഘടിപ്പിച്ച വനിതാ സംഗമം യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് സി.കെ ഇർഷാദ് അധ്യക്ഷത വഹിച്ചു. സംഗമം വനിതാ ലീഗ് ജില്ലാ വൈസ്.പ്രസിഡണ്ട് ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ പെർള മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ല ട്രഷറർ ജംഷീദ് കുന്നുമ്മൽ , പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഹാരിസ് സി.എം ,ഹനീഫ ബി.കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
പുതിയ വനിതാ ലീഗ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്-തസ്ലീമ റാഷിദ്, വൈസ് പ്രസിഡന്റ്-1)സമീറ ഉമ്പായി,2) അനീസ.കെ 3)റാഹിന മുബഷിർ, ജനറൽ സെക്രട്ടറി-ഫെമിന അസീസ്, ജോ.സെക്രട്ടറി-1)സമീറ മൊയ്‌തു 2ആയിഷ സി.എച് 3)ബദറുന്നീസ
ട്രഷറർ :സഫിയ ഹസൈനാർ എന്നിവരെ തെരഞ്ഞെടുത്തു.
യൂത്ത് ലീഗ് ശാഖ ജന.സെക്രട്ടറി മുബഷിർ സി.കെ സ്വാഗതവും, പഞ്ചായത്ത് വനിതാ ലീഗ് ജോ.സെക്രട്ടറി അസീന നന്ദിയും പറഞ്ഞു.
0 Comments