മലബാർ ഇസ്ലാമിക് കോംപ്ലക്സ് മുപ്പതാം വാർഷികം കാഞ്ഞങ്ങാട് മേഖലാ സമ്മേളനം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

മലബാർ ഇസ്ലാമിക് കോംപ്ലക്സ് മുപ്പതാം വാർഷികം കാഞ്ഞങ്ങാട് മേഖലാ സമ്മേളനം സംഘടിപ്പിച്ചുകാഞ്ഞങ്ങാട്: മലബാർ ഇസ്ലാമിക് കോംപ്ലക്സ് ( എം ഐ സി ) കാഞ്ഞങ്ങാട് മേഖലാ സമ്മേളനം പുതിയ കോട്ട മഖാം പരിസരത്ത് നടന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് എം ഐ സി കാഞ്ഞങ്ങാട് മേഖല പ്രസിഡൻ്റ് കെ ബി കുട്ടി ഹാജി പതാക ഉയർത്തി. ശൈഖുനാ യു എം അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം നിർവ്വഹിച്ചു.സ്വാഗത സംഘം ചെയർമാൻ മുബാറക്ക് ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എൻജിനിയർ ഷെരീഫ് സ്വാഗതം പറഞ്ഞു. എം ഐ സി മുപ്പതാം വാർഷിക ബ്രോഷർ പ്രകാശനം സി എച്ച് സെൻ്റർ ചെയർമാൻ തായൽ അബൂബക്കർ ഹാജി നിർവ്വഹിച്ചു.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞാ ഹമ്മദ് ഹാജി പാലക്കി മുഖ്യാതിഥിയായി. സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ജാബിർ ഹുദവി ചാനടുക്കം,മൊയ്തു മൗലവി ബാഖവി, അസിസ് അഷ്റഫി പാണത്തൂർ, മുഹ് യുദ്ദീൻ അസ്ഹരി, സംയുക്ത ജമാഅത്ത് ട്രഷറർ എം.കെ.അബുബക്കർ ഹാജി, കുണിയ ഇബ്രാഹിം ഹാജി, എം.അബ്ദുള്ളക്കുഞ്ഞി, റഷീദ് ആറങ്ങാടി, സൗദി അബൂബക്കർ ഹാജി, ' റഹ്മാൻ മുട്ടുന്തല, സത്താർ ആവിക്കര ,പാലാട്ട് ഇബ്രാഹിം, സഈദ് അസ്അദി പുഞ്ചാവി, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, സി കെ അഷ്റഫ് ബാവാനഗർ, എന്നിവർ പ്രസംഗിച്ചു.എം ഐ  സി കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി അബൂബക്കർ ഞാണി കടവ് നന്ദി പറഞ്ഞു.

Post a Comment

0 Comments