മുട്ടുന്തല മഖാം ഉറൂസ് ഡിസംബര്‍ 02 മുതല്‍ 11 വരെ

LATEST UPDATES

6/recent/ticker-posts

മുട്ടുന്തല മഖാം ഉറൂസ് ഡിസംബര്‍ 02 മുതല്‍ 11 വരെ




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസ് ഡിസംബര്‍ 02 മുതല്‍ 11 വരെ വളരെ വിപുലമായ രീതിയില്‍ നടത്തപ്പെടും. മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നിറസാന്നിദ്ധ്യമായ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. 

ഡിസംബര്‍ 02 ശനിയാഴ്ച  ഇശാനിസ്കാരാന്തരം കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡണ്ടും കൂടിയായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മുട്ടുന്തല ഉമര്‍ ജുമാമസ്ജിദ് ഖത്തീബ്  ഹാഫിള് മസ്ഊദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും.  തുടര്‍ന്ന് ഓൾ ഇന്ത്യ ദഫ് കളി മത്സരം, വിജയികൾക്ക് യഥാക്രമം  ഒന്നാം സ്ഥാനക്കാർക്ക് 22,222 രൂപയും ട്രോഫിയും  രണ്ടാം സ്ഥാനക്കാർക്ക് 11,111 രൂപയും ട്രോഫിയും  മൂന്നാം സ്ഥാനക്കാർക്ക് 5,555 രൂപയും ട്രോഫിയും.

ഡിസംബർ 03 ഞായർ ഇശാനിസ്കാരാന്തരം വലിയുദ്ധീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തും.

ഡിസംബർ 04 തിങ്കൾ  ഇശാനിസ്കാരാന്തരം

ഷബീർ ബറക്കത്തി സൗത്ത് ആഫ്രിക്ക  അവതരിപ്പിക്കുന്ന ബുർദ്ദ മജ്‌ലിസ് നടക്കും.

ഡിസംബർ 05 ചൊവ്വ ഇശാനിസ്കാരാന്തരം ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും.

ഡിസംബർ 06 ബുധൻ  ഇശാനിസ്കാരാന്തരം പേരോട് അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും.

ഡിസംബർ 07 വ്യാഴം  മഗ്‌രിബ് നിസ്കാരാന്തരം പ്രമുഖ സൂഫിവര്യർ ശൈഖുനാ ഏലമ്പാറ ഉസ്താദ്  തവസ്സുൽ ബൈത്തും മജ്ലിസുന്നൂർ കൂട്ടുപ്രാർത്ഥനക്കും നേതൃത്വം നൽകും.

തുടർന്ന്  ഇശാനിസ്കാരാന്തരം

 കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യപ്രഭാഷണം നടത്തും.

ഡിസംബർ 08 വെള്ളി ഇശാനിസ്കാരാന്തരം മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.

ഡിസംബർ 09 ശനി ഇശാനിസ്കാരാന്തരം കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.

ഡിസംബർ 10 ഞായർ ഇശാനിസ്കാരാന്തരം സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.

 ഡിസംബർ 11  തിങ്കൾ ളുഹർ  നിസ്കാരാന്തരം

മൗലീദ് പാരായണത്തിനും സമാപന ദുആ മജ്‌ലിസിനും ബഹു. അൽ-മശ്ഹൂർ സയ്യിദ് ഉമർ കോയ തങ്ങൾ പുതിയങ്ങാടി ഉസ്താദ് നേതൃത്വം നൽകും തുടർന്ന്  മധുരക്കഞ്ഞി വിതരണവും അസർ നിസ്കാരാന്തരം ആയിരങ്ങൾക്ക് അന്നദാനത്തോട് കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.

Post a Comment

0 Comments