ഞായറാഴ്‌ച, ഡിസംബർ 03, 2023

 


കാഞ്ഞങ്ങാട്: കേന്ദ്ര ജനദ്രോഹ നയങ്ങൾക്കെതിരെ 2024 ജനുവരി 20ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ഒരു ലക്ഷം പേരെ അണിനിരത്താൻ ഡിവൈഎഫ്ഐ
കാസർകോട് ജില്ലാ പ്രവർത്തക യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ MLA ഉദ്ഘാടനം ചെയ്തു.

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!  

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ


ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല


2024 ജനുവരി 20

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ.


ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഷാലു മാത്യു അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്,കെ ആർ അനിഷേധ്യ,

ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി ശിവപ്രസാദ്,എ വി ശിവപ്രസാദ്,സാദിഖ്‌ ചെറുഗോളി എന്നിവർ സംസാരിച്ചു.


മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡിസംബർ 25 മുതൽ ജനുവരി 10 വരെയുള്ള തീയ്യതികളിലായി മേഖലാ കാൽനട ജാഥകൾ സംഘടിപ്പിക്കും.മുഴുവൻ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 10  ന് വൈകുന്നേരം 4 മണിക്ക് കാസറഗോഡ് ചേരും.തുടർന്ന് ബ്ലോക്ക്‌ മേഖല സംഘാടക സമിതികൾ രൂപീകരിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ