പുതിയകോട്ട മഖാം ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

പുതിയകോട്ട മഖാം ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട് പുതിയകോട്ട ഹസ്രത്ത് ഫഖീർത്വഖിയ്യ് വലിയുള്ളാഹി തങ്ങളുടെ പേരിൽ 2 വർഷത്തിൽ ഒരിക്കൽ നടത്തിവരാറുള്ള ഉറൂസ് നേർച്ച 2024 ജനുവരി 24 മുതൽ 29 വരെ വിവിധ പരിപാടികളോട് കൂടി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.  ഇതിന്റെ വിജയത്തിന് വേണ്ടി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഇതിനോട് അനുബന്ധിച്ച് ഉറൂസ് കമ്മിറ്റി ഓഫീസ് ഉൽഘാടനം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി  കുഞ്ഞാമദ് ഹാജി നിർവ്വഹിച്ചു.  ഉറുസ് കമ്മിറ്റി ചെയർമാൻ ഹനീഫ കുവൈത്ത് അദ്ധ്യക്ഷ ത വഹിച്ചു. തുടർന്ന് പാണക്കാട് സെയ്യദ് അബ്ദു റഷീദ് തങ്ങൾ കൂട്ട് പ്രാർത്ഥനക്ക് നേതൃത്വo നൽകി.. മജ്‌ലിസ് നൂർ ഖത്തീബ് ഒ പി അബ്ദുല്ലാ സഖാഫി യുടെ നേത്രത്ത്വത്തിൽ നടന്നു. ജമാഅത്ത് പ്രസിഡണ്ട് എൽ-അബദുല്ല കുഞ്ഞി ഹാജി,  സെക്രട്ടറി സത്താർ, ട്രഷർ സൗദി അബൂബക്കർ, കരീം കുശാൽ നഗർ ,ഷം ശുദ്ധീൻ കെ,  മെയ്തീൻ കുഞ്ഞി , ജംഷീദ് പാലാട്ട് ഇബ്രാഹിം ഹാജി,  സദർ മുഹമ്മദലി മൗലവി , ശരീഫ് എഞ്ചിനീയർ , ഖാദർ 

എച്ച് , സിദ്ധീഖ് എന്നിവർ സംസാരിച്ചു .ഉറൂസ് കമ്മിറ്റി കൺവീനർ അബ്ദുല്ല പള്ളി വളപ്പിൽ സ്വാഗതവും ബഷീർ എൽ. നന്ദിയും പറഞ്ഞു.


Post a Comment

0 Comments