എംഐസിയുടെ പ്രവർത്തനം മാതൃകാപരം. കെ ടി.അബ്ദുല്ല ഫൈസി

LATEST UPDATES

6/recent/ticker-posts

എംഐസിയുടെ പ്രവർത്തനം മാതൃകാപരം. കെ ടി.അബ്ദുല്ല ഫൈസി
തൃക്കരിപ്പൂർ:കാസർകോട് ജില്ലയിലെ മികച്ച സമന്വയ വിദ്യാഭ്യാസ കലാലയമായ മലബാർ ഇസ്ലാമിക് കോംപ്ലക്സിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാസർഗോഡ് ജില്ലാ ട്രഷറർ കെ ടി അബ്ദുള്ള ഫൈസി പറഞ്ഞു. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന കാസർഗോഡ് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് എംഐസി നൽകിയ സംഭാവന ഏറെ പ്രശംസനീയമാണ് എന്നും ഡിസംബർ 22, 23, 24 ദിവസങ്ങളിലായി നടക്കുന്ന എം ഐ സി മുപ്പതാം വാർഷിക സനദ് ദാന മഹാ സമ്മേളനം വിജയമാക്കി തീർക്കാൻ മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. എം ഐ സി മുപ്പതാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം തൃക്കരിപ്പൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പടന്ന റഹ്മാനിയ മദ്രസ അങ്കണത്തിൽ വെച്ചു നടന്ന മേഖല സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ജമാൽ ഫൈസി പതാക ഉയർത്തി. സ്വാഗതസംഘ ജനറൽ കൺവീനർ എച്ച് എം കുഞ്ഞബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു. മേഖലാ കമ്മിറ്റി പ്രസിഡണ്ട് ടിവി അഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ഐ സി വർക്കിംഗ് സെക്രട്ടറി ഹുസൈൻ തങ്ങൾ അനുഗ്രഹണം നടത്തി. പ്രമുഖ പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി. എംഐസി ദാറുൽ അക്കാദമി പ്രിൻസിപ്പാൾ ജാബിർ ഹുദവി ചാനടുക്കം സ്ഥാപന പരിചയം നടത്തി.


എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്  താജുദ്ദീൻ ദാരിമി പടന്ന, മേഖല ജനറൽ സെക്രട്ടറി സുബൈർ ഹാജി നീലേശ്വരം,ട്രഷറർ ശരീഫ് ഹാജി പടന്ന , വൈസ് പ്രസിഡണ്ട് അഹ്മദ് മൗലവി, വർക്കിംഗ് സെക്രട്ടറി നൗഫൽ പിലാവളപ്പ്, മുഷ്താഖ് മാലിദ്വീപ്, എം ഷെരീഫ് ഹാജി,പി വി അഹമ്മദ് ശരീഫ് ഹാജി,ഷമീർ ഹൈത്തമി, അഹ്മദ് മൗലവി അശ്റഫ് മിസ്ബാഹി,ടിസി സലാം ഹാജി നാസിക് തങ്ങൾ, അബൂബക്കർ ഹാജി പി , പി കുഞ്ഞബ്ദുള്ള ഹാജി,അബ്ദുസമദ് മൗലവി ഒ.ടി,ടി കെ അബ്ദുൽ സത്താർ ഹാജി,ടി കെ സലാം മാസ്റ്റർ, സഈദ് മാസ്റ്റർ, കെ മുഹമ്മദ് കുഞ്ഞി ഹാജി, കുണ്ടിൽ അബ്ബാസ് ഹാജി, കെ. മഹമൂദ് , സഈദ് ദാരിമി, ഇസ്മായിൽ ഹുദവി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments