ഹാഫിള് കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഇന്ന് മുട്ടുന്തല മഖാം ഉറൂസിൽ

LATEST UPDATES

6/recent/ticker-posts

ഹാഫിള് കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഇന്ന് മുട്ടുന്തല മഖാം ഉറൂസിൽഅജാനൂർ : ചരിത്ര പ്രസിദ്ധമായ മുട്ടുന്തല മഖാം ഉറൂസ് വിശ്വാസികളെ കൊണ്ട് ഓരോ ദിവസവും നിറഞ്ഞു കവിയുകയാണ് . ജില്ലയുടെ നാനാഭാഗത്ത് നിന്നും നിരവധി ആളുകളാണ് ഉറൂസ് നഗരിയിൽ എത്തുന്നത് . ഉറൂസിന്റെ എട്ടാം ദിവസമായ ഇന്ന്  പ്രശസ്ത പ്രാസംഗികൻ ഹാഫിള് കുമ്മനം നിസാമുദ്ധീൻ അസ്ഹരി മതപ്രഭാഷണം നടത്തും . ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ആളുകളും എത്തുന്ന മുട്ടുന്തല മഖാം ഉറൂസ് ജില്ലയിലെ തന്നെ പുരാതനമായ മഖാമുകളിൽ ഒന്നാണ്. 


നാളെ ഡിസംബർ 10 ഞായർ ഇശാനിസ്കാരാന്തരം സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. 

 ഡിസംബർ 11  തിങ്കൾ ളുഹർ  നിസ്കാരാന്തരം മൗലീദ് പാരായണത്തിനും സമാപന ദുആ മജ്‌ലിസിനും ബഹു. അൽ-മശ്ഹൂർ സയ്യിദ് ഉമർ കോയ തങ്ങൾ പുതിയങ്ങാടി ഉസ്താദ് നേതൃത്വം നൽകും തുടർന്ന്  മധുരക്കഞ്ഞി വിതരണവും അസർ നിസ്കാരാന്തരം ആയിരങ്ങൾക്ക് അന്നദാനത്തോട് കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.

Post a Comment

0 Comments