ആലപ്പുഴ: ഓൺലൈൻ വിചാരണ നടക്കുന്നതിനിടെ കോടതിയിലെ കമ്പ്യൂട്ടറിൽ അശ്ശീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അഡിഷണൽ സെഷൻസ് കോടതിയിലുമായിരുന്നു സംഭവം. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ച് അൽപം കഴിഞ്ഞായിരുന്നു രണ്ടിടത്തെയും കമ്പ്യൂട്ടറുകളിൽ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
പ്രിൻസിപ്പൽ കോടതി ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോഴും സെഷൻസ് കോടതി പീഡനക്കേസിലെ സാക്ഷി വിസ്താരം നടത്തുമ്പോഴുമായിരുന്നു സംഭവം. ജഡ്ജി
യുടെ പരാതിയിൽ എസ്പിയും സൈബർ പൊലീസും സ്ഥലത്തെത്തി കേസെടുത്തു.
ആരുടെയോ ഫോണിൽ നിന്നുള്ള ദൃശ്യങ്ങളാണ് കമ്പ്യൂട്ടറിലേക്ക് കയറിയത്. ഹാക്കിങ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഫോൺ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വിചാരണത്തടവുകാരെയും ദൂരെയുള്ള സാക്ഷികളെയും വിഡിയോ കോൺഫറൻസ് വഴിയാണ് ജില്ലാ കോടതികൾ തെളിവെടുപ്പ് നടത്തുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ