കളഞ്ഞു കിട്ടിയ സ്വർണാഭരങ്ങൾ തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി

കളഞ്ഞു കിട്ടിയ സ്വർണാഭരങ്ങൾ തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി



കാസർകോട് : കളഞ്ഞു കിട്ടിയ സ്വർണാഭരങ്ങൾ ഉടമസ്ഥന് തിരികെ നൽകി കോളിയടുക്കം ഗവണ്മെന്റ്  യു പി  സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ റോഷനും റിയാസുമാണ് മറ്റുള്ളവർക്ക് മാതൃകയായത്.


ഡിസംബർ 10 ഞായറാഴ്ച്ച ശ്രീകണ്ഠപുരം സ്വദേശി BLM Housing സൊസൈറ്റിയിൽ ജോലി ചെയ്യുന്ന  പദ്മാവതി  യുടെ രണ്ട് പവനോളം വരുന്ന സ്വർണമാലയാണ്  നഷ്ടപെട്ടിരുന്നത്.

കോളിയടുക്കം ടൗണിൽ നിന്നും വീണുകിട്ടിയ സ്വർണാഭരണങ്ങൾ റോഷനും റിയാസും സമീപത്തെ കടയിൽ ഏൽപിക്കുകയായിരുന്നു. 

Post a Comment

0 Comments