തിങ്കളാഴ്‌ച, ഡിസംബർ 11, 2023


സിപിഐഎം കാസർകോട് ജില്ലാ മുൻ സെക്രട്ടറി എ കെ നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 


എ കെ നാരായണൻ  ദീർഘകാലം കാസർകോട് ജില്ലയിലെ പാർടിയുടെ അമരക്കാരനായിരുന്നു. ബീഡിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ്‌ പൊതുപ്രവർത്തനത്തിലേക്ക്‌ വരുന്നത്‌. ബീഡിതൊഴിലാളികളുടെ അഖിലേന്ത്യാ നേതാവെന്ന നിലയിൽ ശ്രദ്ധേയനായി.


ദിനേശ്‌ ബീഡി സംഘം രൂപീകരിക്കുന്നതിനിടയാക്കിയ മംഗലാപുരത്തെ ബീഡി സമരത്തിൽ പങ്കെടുത്ത്‌ ജയിലിലായി. അടിയന്തിരാവസ്ഥയിൽ മിസ തടവുകരാനായി കണ്ണൂർ സെൻട്രൽ ജയിലിലും കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ