മഞ്ചേരിയിൽ അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു മരണം

LATEST UPDATES

6/recent/ticker-posts

മഞ്ചേരിയിൽ അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു മരണംമലപ്പുറം: മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, യാത്രകാരികളായ മുഹ്സിന, തസ്നീമ (28), തസ്നീമയുടെ മകൾ മോളി (ഏഴ്) റൈസ (മൂന്ന്) എന്നിവരാണ് മരിച്ചത്.


മരിച്ച മുഹ്സിനയുടെ മക്കളായ മുഹമ്മദ് നിഷാദ് (11), അസ ഫാത്തിമ (4), മുഹമ്മദ് അസൻ എന്നിവർക്കും, സാബിറ എന്ന 58 കാരിക്കും ഒരു വയസ്സുകാരൻ റൈഹാൻ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇതിൽ പരിക്കേറ്റ സാബിറയെയും റൈഹാനേയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കിഴക്കേത്തലയിൽനിന്ന് പുല്ലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയിൽ അരീക്കോട് ഭാഗത്തുനിന്ന് വന്ന കർണാടകയിൽനിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു.


വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Post a Comment

0 Comments