എം.ഐ.സി മുപ്പതാം വാർഷികം: ചട്ടഞ്ചാൽ മേഖലാ സമ്മേളനത്തിന് പ്രൗഢമായ സമാപനം

എം.ഐ.സി മുപ്പതാം വാർഷികം: ചട്ടഞ്ചാൽ മേഖലാ സമ്മേളനത്തിന് പ്രൗഢമായ സമാപനം



ചട്ടഞ്ചാൽ : ഡിസംബർ 22 23 24 തീയതികളിൽ ചട്ടഞ്ചാൽ ക്യാമ്പസിൽ വെച്ച് നടക്കുന്ന എം ഐ സി മുപ്പതാം വാർഷിക സനദ് ദാന മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ചട്ടഞ്ചാൽ മേഖലാ കമ്മിറ്റി നടത്തിയ മേഖല സമ്മേളനത്തിന് പ്രൗഢമായ സമാപനം. വൈകുന്നേരം അസർ നിസ്കാരാനന്തരം വിളംബര റാലിയോടു കൂടി ആരംഭിച്ച സമ്മേളനത്തിൽ സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഫി കൊക്കടം പതാക ഉയർത്തി. എസ്.വൈ. എസ് ചട്ടഞ്ചാൽ ടൗൺ കമ്മിറ്റി  പ്രസിഡൻറ് അഷ്റഫ് ടി.ടി അധ്യക്ഷനായ ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാസർകോട് ജില്ലയുടെ വൈജ്ഞാനിക നവോത്ഥാന രംഗത്ത് എം ഐ സി ഉണ്ടാക്കിയെടുത്ത പുരോഗതി വിസ്മരിക്കാൻ പറ്റാത്തതാണെന്നും അതിന്റെ വളർച്ചയിൽ ചട്ടഞ്ചാൽ  പ്രദേശത്തുള്ളവർ നൽകിയ പിന്തുണ ഏറെ പ്രശംസനീയമാണെന്നും  ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. അൽ ഹാഫിള് ഷാബീൽ റഹ്മാൻ ഖിറാഅത്ത് നടത്തി. എം.ഐ.സി വർക്കിങ്ങ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ ആമുഖഭാഷണം നടത്തി.

പ്രമുഖ പ്രഭാഷകൻ ഖലിൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. എസ്. വൈ . എസ് ചട്ടഞ്ചാൽ ടൗൺ കമ്മിറ്റി  ജനറൽ സെക്രട്ടറി ഖാദർ കണ്ണമ്പള്ളി സ്വാഗതം പറഞ്ഞു. സയ്യിദ് അലി അസ്ക്കര്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ജഅഫർ തങ്ങൾ, മുഹിയിദ്ദീന്‍ ഫൈസി ഓമശ്ശേരി, ടി.വി കുഞ്ഞബ്ദുള്ള ഹാജി, ടിഡി കബീർ തെക്കിൽ, മണ്യം ഇബ്രാഹിം ഹാജി,സി എച്ച് ഹുസൈനാർ തെക്കിൽ, അബ്ബാസ് ഹാജി കുന്നിൽ , ശിഹാബ് കളേഴ്സ്, സിദ്ധീഖ് പുത്തിരി,ഹാരിസ് കെട്ടിനുള്ളിൽ, മുഹമ്മദ് കുഞ്ഞി ബാരിക്കാട്,അഹ്മദ് മല്ലം  തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments