സഅദിയയിൽ നിന്നുള്ള പടിയിറക്കം സി.എം. അബ്ദുല്ല മൗലവിയെ ഏറെ വേദനിപ്പിച്ചിരുന്നു; യു.എം അബ്ദുർറഹ്മാൻ മൗലവി

LATEST UPDATES

6/recent/ticker-posts

സഅദിയയിൽ നിന്നുള്ള പടിയിറക്കം സി.എം. അബ്ദുല്ല മൗലവിയെ ഏറെ വേദനിപ്പിച്ചിരുന്നു; യു.എം അബ്ദുർറഹ്മാൻ മൗലവി



കാസറഗോഡ് : ദേളി ജാമിഅ സഅദിയ്യ അറബിയ്യ കോളേജിന് തുടക്കം കുറിച്ച ചെമ്പരിക്ക കീഴൂർ സംയുക്ത ജമാഅത്ത് ഖാസിയും എം.ഐ.സി സ്ഥാപകനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ   സഅദിയ്യയിൽ നിന്നുള്ള പടിയിറക്കം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന്  സമസ്ത ഉപാദ്ധ്യക്ഷൻ യുഎം അബ്ദുറഹ്മാൻ മൗലവി പറഞ്ഞു. കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ വീട്ടിൽ നിന്നും തുടക്കം കുറിച്ച  മത ഭൗതിക സമന്വയ പഠന രീതിയും അതിനു വേണ്ടിയുള്ള  ഒരു കോളേജ് സ്ഥാപിക്കുക എന്നതും അദ്ദേഹത്തിന്റെ വലിയ ആഗ്രമായിരുന്നു എന്നും സഅദിയ്യയിൽ നിന്നും പടിയിറങ്ങിയ ശേഷം എം.ഐ.സി എന്ന സ്ഥാപനത്തിനു തുടക്കം കുറിച്ചതും ചുരുങ്ങിയ കാലം കൊണ്ട് ആ സ്ഥാപനത്തെ ജില്ലയിലെ ഏറ്റവും വലിയ മത ബൗധിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായി വളർത്തിയതും സി.എം ഉസ്താദിന്റെ വിദ്യാഭ്യാസത്തോടുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു എന്നും 

അദ്ദേഹം കൂട്ടിച്ചേർത്തു.


കാസറഗോഡ് കൊല്ലമ്പാടിയിൽ നടന്ന എം.ഐ.സി. കാസറഗോഡ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൊല്ലമ്പാടി സി എം ഉസ്താദ് നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ സമസ്ത ജില്ല മുശാവറ അംഗം അഹമ്മദ് ഫൈസി തുരുത്തി പ്രാർത്ഥന നടത്തി.മേഖലാ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി ലത്തീഫ് അസ്നവി കൊല്ലമ്പാടി ചടങ്ങിന് സ്വാഗതം പറഞ്ഞു.സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ പി എ സത്താർ ഹാജിയുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം നിർവഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം എൽ എ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.എം ഐ സി വർക്കിംഗ് സെക്രട്ടറി സെയ്ദ് ഹുസൈൻ തങ്ങൾ അനുഗ്രഹണം നടത്തി.പ്രമുഖ പ്രഭാഷകൻ അഡ്വ: ഹനീഫ് ഹുദവി ദേലമ്പാടി സ്ഥാപനത്തെ പരിചയപ്പെടുത്തി. അൻവർ അലി ഹുദവി കീഴ്ശേരി ഇഷ്ക്ക് മജ്‌ലിസിന് നേതൃത്വം നൽകി. അബൂ ഫിദ റഷാദി ,പി എ മുഹമ്മദ് കുഞ്ഞി ഹാജി,മൊയ്തീൻ കൊല്ലമ്പാടി,ഫാറൂഖ് ദാരിമി കൊല്ലമ്പാടി ,ഇർഷാദ് ഹുദവി ബെദിര, ശാഫി ഹാജി തുരുത്തി, മുഹമ്മദ് കുഞ്ഞി തുരുത്തി , അബ്ദുല്ല ഹാജി സുൽത്താൻ നഗർ,

അബ്ദുല്ല ചാല , ജലീൽ തുരുത്തി, ഖാസിം ചാല , സിദ്ധീഖ് ചക്കര , റൗഫ് അറന്തോട് , സഈദ് അറന്തോട്, ഉസാമ പള്ളങ്കോട്, ഖാസിം ഫൈസി, ബഷീർ കൊല്ലമ്പാടി  തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments