വിത്തുകളും വിത്തു പേനകളും നല്‍കി ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം

LATEST UPDATES

6/recent/ticker-posts

വിത്തുകളും വിത്തു പേനകളും നല്‍കി ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം



കാഞ്ഞങ്ങാട്: വിത്തുകളും വിത്തു പേനകളും നല്‍കി ഹരിതാഭമാക്കി ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം. ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എ.വി.രാംദാസ് അന്തേവാസികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഉത്തരമേഖല റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി  .നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  കെ.ബാലകൃഷ്ണന്‍ മനം ഹരിതാഭം റിപ്പോര്‍ട്ട് അവതരണം നടത്തി.

ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് എന്‍.ഗിരീഷ് കുമാര്‍  മനം ഹരിതാഭം ഫല വൃക്ഷത്തൈ വിതരണം ചെയ്തു.  കെ.കെ.ബൈജു സംസാരിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു സ്വാഗതവും വനിതാ അസി.സൂപ്രണ്ട്  എം.പ്രമീള നന്ദിയും പറഞ്ഞു. ജയില്‍ ക്ഷേമദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത അതിഥികള്‍ക്ക് വിത്ത് പേനകളും പൂച്ചെടികളുടെ വിത്തും വിതരണം നല്‍കി.

Post a Comment

0 Comments