പടന്നക്കാട്: ഛർദ്ദിയെ തുടർന്ന് ആശുപത്രി പ്രവേശിപ്പിച്ച യുവതി മരിച്ചു. പടന്നക്കാട് റെയിൽപാളത്തിന് സമീപം വാടകക്ക് താമസിക്കുന്ന റസാക്കിന്റെ ഭാര്യ റഹ്മത്ത് -32 ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ഛർദ്ദിയെ തുടർന്ന് പടന്നക്കാട്ടെ സമീപത്തെ ക്ലിനിൽ കാണിക്കുകയും തുടർന്ന് കാഞ്ഞങ്ങാട് അരിമല ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ അണുക്കൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പടന്നക്കാട്ടെ ബിഫാത്തിമയുടെ മകളാണ്. വിദ്യാർത്ഥികളായ റിഷാന, റിസ എന്നിവരാണ് റഹ്മത്തി ൻ്റെ മക്കൾ. സഹോദരൻ: ഹക്കിം.
0 Comments