എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചുപൊയ്‌നാച്ചി : 2023 ഡിസംബർ 26 മുതൽ 2024 ജനുവരി 1 വരെ തെക്കിൽ പറമ്പ ഗവ : യു.പി.സ്കൂളിൽ വെച്ച് നടത്തുന്ന ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റ് സപ്തദിനസഹവാസ ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണയോഗം തെക്കിൽപറമ്പ ജി.യു.പി. സ്കൂളിൽ വച്ച് നടന്നു.

 ചെമ്മനാട് പഞ്ചായത്ത്  മെമ്പർ രാജൻ.കെ. പൊയിനാച്ചി യോഗം ഉദ്ഘാടനം ചെയ്തു. 

തെക്കിൽപറമ്പ ജി.യു.പി. സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ്  ഉണ്ണികൃഷ്ണൻ പൊയിനാച്ചി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീവത്സൻ കെ.ഐ സ്വാഗതം പറഞ്ഞു. ചട്ടഞ്ചാൽ സ്കൂൾ പ്രിൻസിപ്പാൾ ടോമി എം. ജെ, ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ. വൈസ്  പ്രസിഡന്റ്   രാഘവൻ വലിയവീട്, തെക്കിൽപറമ്പ ജി യു പി സ്കൂൾ എം. പി.ടി.എ. പ്രസിഡന്റ്  വന്ദന വിജയൻ എന്നിവർ  സംസാരിച്ചു. പ്രോഗ്രാം ഓഫീസർ  ചിത്ര.സി. നന്ദി പറഞ്ഞു

ഭാരവാഹികൾ :

ചെയർപേഴ്സൺ : രമ ഗംഗാധരൻ .

വർക്കിങ് ചെയർമാൻ : ഉണ്ണികൃഷ്ണൻ പൊയിനാച്ചി .

വൈസ് ചെയർമാൻ :

 എം. രാഘവൻ  വലിയവീട് .

ജനറൽ കൺവീനർ :

 ടോമി എം. ജെ.

കൺവീനർ : ശ്രീവത്സൻ കെ. ഐ .

പ്രോഗ്രാം കൺവീനർ : ചിത്ര സി.

ക്യാമ്പ് ഡയറക്ടർ : മെർലി മേരി ജോസ് ,  ജൈനമ്മ എബ്രഹാം .

Post a Comment

0 Comments