അജാനൂർ : മാണിക്കോ ത്ത് മഡിയൻ സ്വതന്ത്ര തൊഴിലാളി യൂണിയൻ കമ്മിറ്റി നിലവിൽവന്നു.
മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ നാലാം വാർഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി പ്രസിഡന്റ് മാണിക്കോത്ത് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ സ്വാഗതം പറഞ്ഞു,
സ്വതന്ത്ര തൊഴിലാളി യൂണിയൻ മാണിക്കോത്ത് കമ്മിറ്റി ഭാരവാഹികളായി
പ്രസിഡന്റ് കരീം മൈത്രി ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ ട്രഷറർ അസീസ് മാണിക്കോത്ത്,
വൈസ് പ്രസിഡന്റ് അൻസാർ ചിത്താരി, സെക്രട്ടറി എം കെ സുബൈർ ചിത്താരിയെയും തെരഞ്ഞെടുത്തു
കമ്മിറ്റിയുടെ കീഴിൽ വരും നാളുകളിൽ വ്യത്യസ്ഥമായ പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു
0 Comments