ഭര്‍ത്താവിന് വ്യാജ പാസ്പോര്‍ട്ടുണ്ടെന്ന ഭാര്യയുടെ പരാതിയില്‍ ഗൃഹനാഥനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ഭര്‍ത്താവിന് വ്യാജ പാസ്പോര്‍ട്ടുണ്ടെന്ന ഭാര്യയുടെ പരാതിയില്‍ ഗൃഹനാഥനെതിരെ കേസ്കാസര്‍കോട്: ഭര്‍ത്താവിന്റെ കൈവശം വ്യാജ പാസ്പോര്‍ട്ട് ഉണ്ടെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബിരിക്കുളം സ്വദേശിനി വടക്കേക്കര വീട്ടില്‍ രജിത(43)യുടെ പരാതിയിലാണ് മടിക്കൈ, കാലിച്ചാംപൊതി സ്വദേശി അമ്പിലേരി വീട്ടില്‍ വി. തമ്പാനെ(58)തിരെ നീലേശ്വരം പൊലീസ് കേസെടുത്തത്. ഭര്‍ത്താവിനു കര്‍ണ്ണാടക മേല്‍വിലാസത്തില്‍ വ്യാജ പാസ്പോര്‍ട്ട് ഉണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഡിവൈ.എസ്പിക്കാണ് രജിത പരാതി നല്‍കിയത്. സ്വന്തം മേല്‍വിലാസം മറച്ചു വെച്ച് കര്‍ണ്ണാടക, മംഗളൂരു കളനാടി ന്യൂ പടുപ്പ്, ഹൗസില്‍ മഹാലിംഗയുടെ മകന്‍ തിമ്മണ്ണ എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയെന്നാണ് പരാതി. പരാതിയിലെ നിജ സ്ഥിതിയെക്കുറിച്ച് പരിശോധിച്ചതിനു ശേഷമാണ് കേസെടുത്തതെന്നു പൊലീസ് പറഞ്ഞു. പരാതിക്കാരിയും ഭര്‍ത്താവും തമ്മില്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള കേസ് നിലവിലുണ്ട്. ഇതിനെതുടര്‍ന്നാണ് രജിത പൊലീസില്‍ പരാതി നല്‍കിയത്.

വര്‍ഷങ്ങളോളം വിദേശത്ത് ജോലിചെയ്ത തമ്പാന്‍ നാട്ടില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്.

Post a Comment

0 Comments