വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ തളങ്കരയിലെ യുവാവിനെതിരെ പോക്സോ കേസ്

LATEST UPDATES

6/recent/ticker-posts

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ തളങ്കരയിലെ യുവാവിനെതിരെ പോക്സോ കേസ്കാസര്‍കോട്: അടുപ്പത്തിലായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 കാരിയുടെ പരാതിയിലാണ് തളങ്കരയിലെ ഷിഹാബിനെതിരെയാണ് കേസെടുത്തത്. നേരത്തെ ബന്ധുവീട്ടില്‍ നടന്ന ഒരു പരിപാടിക്കിടയിലാണ് പെണ്‍കുട്ടിയും ശിഹാബും പരിചയത്തിലായതെന്നു പറയുന്നു. അതിനുശേഷം സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു. പിന്നാലെ കഴിഞ്ഞ മാസം പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് ഗര്‍ഭിണിയാണെന്നു വ്യക്തമായത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശിഹാബിനെതിരെ ബേഡകം പൊലീസ് പോക്സോ കേസെടുത്തത്.

Post a Comment

0 Comments