സമസ്തയുടെ ആദർശ ഐക്യത്തിന് ശാഖാപരമായ വീക്ഷണ വ്യത്യാസങ്ങൾ തടസ്സമല്ല :പേരോട് സഖാഫി

LATEST UPDATES

6/recent/ticker-posts

സമസ്തയുടെ ആദർശ ഐക്യത്തിന് ശാഖാപരമായ വീക്ഷണ വ്യത്യാസങ്ങൾ തടസ്സമല്ല :പേരോട് സഖാഫി



തളങ്കര: ശാഖാപരമായ വീക്ഷണ വ്യത്യാസങ്ങളും സംഘടനാ വൈവിധ്യങ്ങളും സമസ്തയുടെ ആദർശപരമായ ഐക്യത്തിന് തടസ്സമല്ല എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രസ്താവിച്ചു.

 സമസ്ത നൂറാം വാർഷിക ഭാഗമായി തളങ്കരയിൽ നടന്ന പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദർശപരമായി ഒരേ നിലപാടുള്ള സംഘടനകളുടെ ആധിക്യം  സമുദായ പുരോഗതിക്ക് തടസ്സമല്ല. വീക്ഷണ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ സുന്നത്ത് ജമാഅത്തിന്റെ വളർച്ചയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിക്കും. പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചുകൊണ്ട്   കർമ്മപരിപാടികളുമായി മുന്നോട്ടു പോയാൽ   പ്രശ്നങ്ങൾ ഉണ്ടാവില്ല. സമസ്തയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം സമൂഹത്തിന്റെ മൊത്തം പുരോഗതി മുന്നിൽ കണ്ടു കൊണ്ടുള്ള കർമ്മ പദ്ധതികളുടെ പ്രഖ്യാപനമാണ്.  

 സമസ്തയുടെ പ്രവർത്തനങ്ങളിൽ  എന്നും മുന്നിൽ പ്രദേശമാണ്കാസർകോട്. 1963ല്‍ തളങ്കരയിൽ  നടന്ന സമസ്ത സമ്മേളനത്തിലാണ്   ഇന്ന് കാണുന്ന  പതാക അംഗീകരിച്ചത്.   സമസ്ത പതാകക്ക് അറുപതാണ്ട് തികയുന്ന വേളയിൽ സമസ്തയുടെ നൂറാം വാർഷിക പ്രഖ്യാപനം  അതേ മണ്ണിൽ  നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. പേരോട് സഖാഫി പറഞ്ഞു.

   സമസ്തയിൽ സംഘടനാപരമായ രണ്ട് ചേരി രൂപപ്പെട്ടപ്പോൾ കെ എസ്അബ്ദുല്ല സാഹിബിനെപ്പോലുള്ള നേതാക്കൾ നടത്തിയ  ഐക്യ ഇടപെടൽ മാതൃകാപരമായിരുന്നു.  സംഘടനാപരമായി വ്യക്തിത്വം നിലനിർത്തി പരസ്പരം ആക്ഷേപങ്ങൾ ഇല്ലാതെ  പ്രവർത്തനവുമായി മുന്നോട്ടുപോകുന്ന ശൈലിയാണ് ശൈഖുനാ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത ഉലമാക്കൾ സ്വീകരിച്ചത്.

മാലിക് ദീനാർ തളങ്കര കേന്ദ്രീകരിച്ച് തുടക്കം കുറിച്ച ആശയ വഴിയിലാണ് സമസ്തയുടെ പ്രവർത്തനം.

 കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ്  ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫി ഉത്‌ഘാടനം ചെയ്തു.  സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം,സയ്യിദ് അബ്ദുൽ കരീം അൽ ഹാദി,സയ്യിദ് ഖമറലി തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മുജീബ് അഹ്മദ്, സി എൽ ഹമീദ്, ശാഫി തെരുവത്ത് പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രശസ്തി നേടിയ ടി എ ശാഫി, മുഈനുദ്ദീൻ കെ കെ പുറം, അഹ്മദ് ശെറിൻ , ശരീഫ് കോളിയാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.  നൗശാദ് ഇബ്രാഹീം, അബ്ദുൽ റഹ്മാൻ ബാങ്കോട് സംബന്ധിച്ചു. ഹസ്ബുള്ള തളങ്കര സ്വാഗതവും സിറാജ് മൗലവി നന്ദിയും പറഞ്ഞു


Post a Comment

0 Comments