കോഴിഫാമിന്റെ മറവിൽ വ്യാജമദ്യ നിര്‍മാണ കേന്ദ്രം; ബിജെപി നേതാവുൾപ്പെടെ രണ്ടുപേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കോഴിഫാമിന്റെ മറവിൽ വ്യാജമദ്യ നിര്‍മാണ കേന്ദ്രം; ബിജെപി നേതാവുൾപ്പെടെ രണ്ടുപേർ പിടിയിൽ



തൃശൂരിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ നടത്തിവന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. ആളൂർ വെള്ളാഞ്ചിറയിലാണ് വന്‍ വ്യാജ മദ്യ കേന്ദ്രം കണ്ടെത്തിയത്. 15,000 കുപ്പി വ്യാജവിദേശ മദ്യവും 2,500 ലീറ്റര്‍ സ്പിരിറ്റും ഇവിടെനിന്ന് കണ്ടെത്തി. സംഭവത്തിൽ ബിജെപി മുന്‍ പഞ്ചായത്ത് അംഗവും നാടകനടനുമായ ലാലു പീണിക്കപറമ്പിൽ ( 50 ), കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസ് (52) എന്നിവരാണ് അറസ്റ്റിലായത്.


കോഴിഫാമിന്റെ മറവിലാണ് വ്യാജമദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ലാലുവിന്റെ ഉടമസ്ഥതയിലാണ് കോഴിഫാം പ്രവർത്തിച്ചിരുന്നത്. ഈ ഫാമിൽ നിന്നാണ് മദ്യവും, സ്പിരിറ്റും കണ്ടെടുത്തതെന്ന് ആളൂർ പൊലിസ് പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡാണ് പിടികൂടിയത്.

Post a Comment

0 Comments