ഈരാറ്റുപേട്ടയിൽ സ്വകാര്യ ബസ്സിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ പോലീസ് പിടിക്കൂടി. പ്ലാശനാല്‍ കൊച്ചുപുരയ്ക്കല്‍ ആര്‍.വി.രാജീവിനെ (43) ആണ് ഈരാറ്റുപേട്ട പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. ഇയാൽ ക്ലീനറായി ജോലി ചെയ്യുന്ന സ്വകാര്യ ബസ്സിൽ വെച്ചായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം 10.15-ന് കുന്നോന്നി ടൗണ്‍ ഭാഗത്ത് ഭക്ഷണം കഴിക്കാനായി നിര്‍ത്തിയിട്ടപ്പോള്‍ ബസിനുള്ളില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയത്. ഈ സമയത്ത് കുട്ടി ബഹളം വെച്ചതോടെയാണ് ഇയാള്‍ പിൻമാറിയത്. തുടർന്ന് ഇക്കാര്യം വീട്ടിൽ അറിയിക്കുകയും പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
തുടർന്ന് ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഉമറുല്‍ ഫാറൂഖ്, എസ്.ഐ.മാരായ വിഷ്ണുദേവ്, ഷാബുമോന്‍ ജോസഫ്, ഇഖ്ബാല്‍, സി.പി.ഒ.മാരായ കെ.ആര്‍.ജിനു, പ്രദീപ് എം.ഗോപാല്‍, ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.
0 Comments