കാഞ്ഞങ്ങാട്: അസ്സയ്യിദ് ഉമർ സമർഖന്തിയും മഡിയൻ ക്ഷേത്രപാലകനും തമ്മിലുണ്ടായിരുന്ന അഗാധ സൗഹൃദത്തിന്റെ പാരമ്പര്യത്തുടർച്ചയായി അതിഞ്ഞാൽ -മഡിയൻ കോവിലക സൗഹൃദക്കൂട്ടായ്മയുടെ നവീനാവിഷ്കാരം സൗഹൃദസായാഹ്നം അതിഞ്ഞാൽ ഉറൂസിനോടനുബന്ധിച്ച് ഇന്ന് നടക്കും. വൈകീട്ട് മൂന്നു മണിക്ക് നടക്കുന്ന പരിപാടി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ, ഡോ. എ.എം. ശ്രീധരൻ, മഡിയൻ കോവിലകം, കൊളവയൽ, തെക്കേപ്പുറം, മാണിക്കോത്ത് ജമാഅത്ത് ഭാരവാഹികൾ, സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ സംബന്ധിക്കും. തുടർന്ന് രാത്രി എട്ടിന് ദഫ്മുട്ട് മത്സരം നടക്കും. ഉറൂസ് 2024 ജനുവരി ഒന്നിന് സമാപിക്കും.
0 Comments