മൂന്നു വയസ്സുകാരി കുഞ്ഞിനുനേരെ ലൈംഗികാതിക്രമം; 77കാരൻ കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

മൂന്നു വയസ്സുകാരി കുഞ്ഞിനുനേരെ ലൈംഗികാതിക്രമം; 77കാരൻ കസ്റ്റഡിയിൽപാലക്കാട്: ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നു വയസ്സുള്ള കുഞ്ഞിനുനേരെ 77കാരന്‍റെ ലൈംഗികാതിക്രമം. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനുനേർക്കാണ് വയോധികൻ ലൈംഗികാതിക്രമം നടത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തു.


ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. മാതാപിതാക്കൾക്ക് സമീപം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേക്ക് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മാതാപിതാക്കൾ ഉണരുകയായിരുന്നു. ഇവർ 77കാരനെ തടഞ്ഞുവെച്ച്‌ പൊലീസിലേൽപ്പിച്ചു.


വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെ വകുപ്പുകൾ ചേർത്ത് കേസെടുത്തു. കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments