സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി സൗത്ത് ചിത്താരിയിൽ സൗഹൃദ ചായ സൽക്കാരം നടത്തി

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി സൗത്ത് ചിത്താരിയിൽ സൗഹൃദ ചായ സൽക്കാരം നടത്തി



കാഞ്ഞങ്ങാട് : സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ്. വൈ. എസ്,  എസ്. എസ്. എഫ് കമ്മിറ്റികൾ സൗത്ത് ചിത്താരിയിൽ സംഘടിപ്പിച്ച സൗഹൃദ ചായ സൽക്കാരം ശ്രദ്ധേയമായി.

മദനീയം അബ്ദുൽ ലത്തീഫ് സഖാഫി വിതരോദ്ഘാടനം നിർവഹിച്ചു. അജാനൂർ പഞ്ചായത്ത്‌ മെമ്പർ ഇർഷാദ്. സി. കെ മുഖ്യാതിഥിയായി. കേരള മുസ്ലിം ജമാഅത്ത്‌ സോൺ പ്രസിഡന്റ് ഹമീദ് മൗലവി കൊളവയൽ അധ്യക്ഷത വഹിച്ചു. എസ്. എസ്. എഫ് ദേശീയ സെക്രട്ടറി അഹ്മദ് ഷിറിൻ ഉദുമ, അബ്ദുസത്താർ പഴയകടപ്പുറം, ബഷീർ മങ്കയം, ബി. കെ അബ്ദുറഹ്മാൻ ഹാജി, അബ്ദുസ്സലാം പുഞ്ചാവി, അബ്ദുള്ള സഅദി ചിത്താരി, റിഫാഇ അബ്ദുൽ ഖാദർ ഹാജി, പി. ബി കുഞ്ഞഹമ്മദ് ഹാജി, നബില്‍ ബടക്കൻ. ആഷിഖ് ചിത്താരി. അബൂബക്കർ കൊളവയൽ, അബൂബക്കർ മൗലവി പുഞ്ചാവി, ഹാഫിള് നിസാമുദ്ധീൻ മഹ്മൂദി, ഇസ്മായിൽ ഹാറൂനി മുട്ടുംതല, സി. എച്ച് അബ്ദുള്ള ഹാജി ചിത്താരി, ഉമർ സഖാഫി പാണത്തൂർ, സുബൈർ പടന്നക്കാട് തുടങ്ങിയവർ സംബന്ധിച്ചു. റഊഫ് മാണിക്കോത്ത്‌ സ്വാഗതവും, അബ്ദുൽ അസീസ്‌ അടുക്കം നന്ദിയും പറഞ്ഞു.

Post a Comment

0 Comments