കാസർകോട്: സ്‌കൂളിലും പരിസരത്തും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കാസര്‍കോട് ബി.ഇ.എം ഹൈസ്‌കൂളിന് മാലിന്യ സംസ്‌കരണരംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 10,000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് രാംദേവ് കോംപ്ലക്സ് എന്ന സ്ഥാപനത്തിനും 10,000 രൂപ പിഴ ചുമത്തി. നടപടി സ്വീകരിക്കാന്‍ കാസര്‍കോട് നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.വി.ഷാജി, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ ഇ.കെ.ഫാസില്‍, എം.എ.മുദസ്സിര്‍, കാസര്‍കോട് നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.അംബിക എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
0 Comments