രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിവൈഎഫ് ചെയര്‍മാന്‍ പി കെ ഫിറോസ് കണ്‍വീനര്‍

LATEST UPDATES

6/recent/ticker-posts

രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിവൈഎഫ് ചെയര്‍മാന്‍ പി കെ ഫിറോസ് കണ്‍വീനര്‍തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് യുവജന സംഘടനകളുടെ മുന്നണിയായ UDYF ചെയര്‍മാനായി തെരഞ്ഞെടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് കണ്‍വീനര്‍. എല്ലാ ജില്ലയിലും ഈ മാസം പത്തിനകം ജില്ലാതല യുഡിവൈഎഫ് രൂപീകരിക്കും.


10ന് സംസ്ഥാന തലത്തില്‍ വിപുലമായി യുഡിവൈഎഫ് യോഗം ചേരും. ആദ്യ പരിപാടിയായി ഫെബ്രുവരി ആദ്യം സെക്രട്ടേറിയറ്റില്‍ നിന്നു രാജ്ഭവനിലേക്ക് ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൊഴിലില്ലായ്മ വിഷയമാക്കിയാണു മാര്‍ച്ച്. കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും യുഡിഎഫ് ചെയര്‍മാന്‍ എം എം ഹസന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Post a Comment

0 Comments