വെള്ളിയാഴ്‌ച, ഡിസംബർ 29, 2023


സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം സ്വന്തമാക്കി മീൻ വിൽപ്പനക്കാരൻ. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ എസ് മജീദിനാണ് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബുധനാഴ്ച രാവിലെ കയറാടിയിൽ ലോട്ടറിവിൽപ്പന നടത്തുന്ന കരിങ്കുളത്തെ ആർ ചെന്താമരയിൽ നിന്ന് കടമായി വാങ്ങിയ ടിക്കറ്റിലാണ് സമ്മാനം അടിച്ചത്. ആദ്യ വിൽപ്പന ആയതിനാൽ 10 രൂപ നൽകി.


ബാക്കി 240 രൂപ മീൻ വിൽപ്പന കഴിഞ്ഞ് മടങ്ങവെ നൽകാമെന്ന് പറഞ്ഞാണ് 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ച് ടിക്കറ്റുകൾ വാങ്ങിയത്. വിൽപ്പന കഴിഞ്ഞ് മടങ്ങി വരുന്ന വഴി ബാക്കി തുക നൽകി. നാല് വർഷമായി മീൻ കച്ചവടം നടത്തുന്ന മജീദ് 20 വർഷമായി ലോട്ടറി എടുത്തിരുന്നു.

നെന്മാറയിലെ ലോട്ടറി ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങിയാണ് ചെന്താമര സ്‌കൂട്ടറിൽ കച്ചവടം നടത്തുന്നത്. സമ്മാന തുകയുടെ 10 ശതമാനം വിൽപ്പനക്കാരനും ലഭിക്കും.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ