ബേക്കൽ ഒരു പറുദീസയാണ് ; സന്തോഷ് ജോർജ് കുളങ്ങര

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഒരു പറുദീസയാണ് ; സന്തോഷ് ജോർജ് കുളങ്ങര




ബേക്കൽ ഒരു പറുദീസയാണെന്നും ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിന് ഏറെ അനുയോജ്യമായ സ്‌ഥലമാണെന്നും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര.

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക രാവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

തെക്കൻ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംഭവിച്ച പല പ്രശ്ന‌ങ്ങളും ഇല്ലാത്ത സ്വച്ഛ‌ സുന്ദര പ്രദേശമാണ് ബേക്കൽ. ഇനിയങ്ങോട്ട് മാലിന്യമാക്കാതെ നോക്കേണ്ടതുണ്ട്. ശരിയായ ആസൂത്രണം ഉണ്ടെങ്കിൽ ബേക്കലിലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിയും. അത്ഭുതങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഇടമാണ് ബേക്കൽ. അത്രയേറെ കൗതുകങ്ങളും പ്രകൃതിഭംഗിയും ഉള്ള ഇടമാണ് കാസർകോട്. നമ്മുടെ ആചാരങ്ങളും സംസ്കാരങ്ങളും നമ്മൾക്ക് അത്ഭുതമല്ല. എന്നാൽ ലോകത്തിൻ്റെ മറ്റൊരു മൂലയിൽ നിന്നു വരുന്നവർക്ക് ഇതെല്ലാം അത്ഭുതമാണ്. വിനോദ സഞ്ചാരത്തിലൂടെ നമ്മുക്ക് വേണ്ടപ്പെട്ടതെല്ലാം സംരക്ഷിക്കാൻ കഴിയണം. 140 രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടും ബേക്കൽ കോട്ടയെന്ന അത്ഭുതം കാണാൻ വൈകിയത് എനിക്ക് നാണക്കേട് ഉണ്ടാക്കിയ കാര്യമാണ്. ഇന്ന് ആ പ്രശ്‌നത്തിൽ നിന്ന് ഞാൻ മോചിതനായി. കേരളത്തിലൂടെയുള്ള സഞ്ചാര പരിപാടി വൈകാതെ ആരംഭിക്കുമെന്നും അത് തുടങ്ങുന്നത് ബേക്കൽ കോട്ടയിൽ നിന്നാണ്. കേരളീയ സമൂഹത്തിൽ ബേക്കൽ ആരെങ്കിലും തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ അതിൻ്റെ സാധ്യത മനസ്സിലാക്കിയിട്ടില്ലെങ്കിൽ അത് കാണിച്ചു കൊടുക്കാൻ വേണ്ടിയാണ് ഇന്നത്തെ ദിവസം മാറ്റി വച്ചതെന്നും അദ്ദേഹം പറഞ്ഞു.



മനോഹരമായ മുഹൂർത്തമാണ് ബേക്കലിൽ കാണാൻ കഴിയുന്നതെന്ന് ഗോപിനാഥ് മുതുകാട്



മതവും രാഷ്ട്രീയവും ഒന്നുമില്ലാത്ത മനുഷ്യർ മാത്രം സമ്മേളിക്കുന്ന ഏറ്റവും മനോഹരമായ മുഹൂർത്തമാണ് ബേക്കലിൽ കാണാൻ കഴിയുന്നതെന്ന് ലോക പ്രശസ്ത മജീഷ്യൻ ആന്റ് മോട്ടിവേറ്റ് സ്പീക്കർ പ്രൊഫ ഗോപിനാഥ് മുതുകാട്.

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക രാവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മനുഷ്യനായി കാണാൻ പോലും ആകാത്ത അവസ്ഥയിലേക്കാണ് നമ്മൾ മാറി കൊണ്ടിരിക്കുന്നത്. ഇത്തരം പരിപാടികൾ ലക്ഷ്യമിടുന്നത് എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നി വഹാബ് അധ്യക്ഷത വഹിച്ചു. 

മുഖ്യാതിഥികൾക്കുള്ള ഉപഹാര വിതരണം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു.

പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ, ബി ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് എന്നിവർ സംബന്ധിച്ചു. 

ബേക്കൽ ബീച്ച് മാറുന്ന മുഖം വീഡിയോ ലോൻജിംഗ്‌ സന്തോഷ് ജോർജ് കുളങ്ങര നിർവ്വഹിച്ചു. കലാ സാംസ്കാരികം സബ് കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് സ്വാഗതവും സ്റ്റേജ് കമ്മിറ്റി ചെയർമാൻ എ.വി ശിവപ്രസാദ് നന്ദിയും പറഞ്ഞു. 

Post a Comment

0 Comments