ആലപ്പുഴ അമ്പലപ്പുഴയിൽ ഭാര്യയുടെ ഖബറടക്കത്തിനിടെ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാക്കാഴം മിസ് രിയ മൻസിലിൽ റഷീദ(60), ഭർത്താവ് മുഹമ്മദ് കുഞ്ഞ്(65) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്.
ശനി രാത്രി ഒമ്പതോടെയാണ് റഷീദ മരിച്ചത്. ഞായർ രാവിലെ മൃതദേഹം ഖബറടക്കാൻ എടുക്കുന്നതിനിടെ ഇവരുടെ ഭർത്താവ് മുഹമ്മദ് കുഞ്ഞു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
റഷീദയും കുഴഞ്ഞുവീണാണ് മരിച്ചത്. ശനി രാത്രി കുഴഞ്ഞുവീണ റഷീദയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയുടെ വിയോഗത്തെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു മുഹമ്മദ് കുഞ്ഞെന്ന് ബന്ധുക്കൾ പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ