കാസർകോട്: കാസർകോട് നഗരസഭ സമ്പൂർണ്ണ ആരോഗ്യം ലക്ഷ്യം വെച്ചുകൊണ്ട് ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ നടപ്പിലാക്കുന്ന ഹെൽത്ത് വെൽനസ്സ് സെന്ററിന്റെ രണ്ടാം കേന്ദ്രം അണങ്കൂർ പച്ചക്കാടിൽ നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷ റീത്ത ആർ, കൗൺസിലർമാരായ മജീദ് കൊല്ലമ്പാടി, സൈനുദ്ദീൻ തുരുത്തി, ലളിത എം, ഉമ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഇഖ്ബാൽ ബാങ്കോട്, സക്കരിയ എം.എസ്, സിദ്ദീഖ് ചക്കര, സുമയ്യ മൊയ്ദീൻ, സഫിയ മൊയ്ദീൻ, ആഫില ബഷീർ, രഞ്ജിത, പവിത്ര, വീണാകുമാരി, ഹസീന നൗഷാദ്, ഷക്കീല മൊയ്തീൻ, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, ഡോ. ആസിയത്ത് സൈഫ മുർഷിദ, ഡോ. ഷെറി, കെ.എം ബഷീർ, ഹമീദ് ബെദിര എന്നിവർ പ്രസംഗിച്ചു. അർബൻ ഹെൽത്ത് കോർഡിനേറ്റർ അലക്സ് ജോസ് നന്ദി പറഞ്ഞു. തളങ്കര നുസ്രത് നഗറിലാണ് ഹെൽത്ത് വെൽനസ്സ് സെന്ററിന്റെ ആദ്യ സെന്റർ പ്രവർത്തിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ