പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് വധഭീഷണി

പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് വധഭീഷണി



പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം. റാഫി പുതിയകടവാണ് ഭീഷണിപ്പെടുത്തിയത്. തങ്ങള്‍ പൊലിസില്‍ പരാതി നല്‍കി. യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ് മുഈനലി ശിഹാബ് തങ്ങള്‍. ഫോണ്‍ സന്ദേശം മുഈന്‍ അലി മലപ്പുറം പൊലീസിന് കൈമാറി. റാഫി പുതിയ കടവിലിനെ നേരത്തെ തന്നെ തനിക്ക് അറിയാമെന്നും, പലവട്ടം തന്നെ ഈ ഫോണില്‍ നിന്നും വിളിച്ചിട്ടുണ്ട്. തന്നെ കാണാന്‍ വന്നിട്ടുണ്ടെന്നും മുമ്പ് മാപ്പു പറഞ്ഞിട്ടുള്ളയാളാണെന്നും മുഈന്‍ അലി പറയുന്നു. മുഈന്‍ അലിയുടെ പരാതിയില്‍ പൊലീസ് ഇന്ന് തുടര്‍നടപടി സ്വീകരിച്ചേക്കും. 

Post a Comment

0 Comments