കെ. പി. എസ്. ടി. എ മഞ്ചേശ്വരം ഉപ ജില്ലക്ക് പുതിയ ഭാരവാഹികളായി

LATEST UPDATES

6/recent/ticker-posts

കെ. പി. എസ്. ടി. എ മഞ്ചേശ്വരം ഉപ ജില്ലക്ക് പുതിയ ഭാരവാഹികളായിഉപ്പള :കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ. പി. എസ്. ടി. എ) മഞ്ചേശ്വരം ഉപ ജില്ല സമ്മേളനം ഉപ്പള മുളിഞ്ചയിൽ നടന്നു. മൂന്ന് വിഭാഗങ്ങളിലായി നടന്ന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഡെവലപ്മെന്റ് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷദ് വോർക്കടി ഉത്ഘാടനം നിർവഹിച്ചു. കെ പി എസ് ടി എ ഉപജില്ലാ സെക്രട്ടറി ഓ. എം. റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്‌  ഇസ്മായിൽ അധ്യക്ഷനായി.

സംസ്ഥാന കൗൺസിൽ അംഗം പി. ടി. ബെന്നി വിദ്യാഭ്യാസ സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജനാർദ്ദനൻ കെ. വി, കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്  വിമൽ അടിയോടി, സബ് ജില്ല സെക്രട്ടറി സൗമ്യ പി, ശ്രീനിവാസ കെ. എച്, അബൂബക്കർ മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, അഖില ടി. വി, മുളിഞ്ച ഹെഡ് മിസ്ട്രെസ് ചിത്രാവതി, പ്രസീത കുമാരി, രാധാകൃഷ്ണ, അബ്സ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഇസ്മായിൽ പ്രസിഡണ്ടും ഓ. എം. റഷീദ് സെക്രെട്ടറിയും പ്രസീത കുമാരി ട്രഷററുമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം അശോകൻ മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

0 Comments