രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് യുവാവ് പിടിയില്‍

രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് യുവാവ് പിടിയില്‍



ബംഗളൂരു: അയോധ്യ രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കര്‍ണാടക ഗഡാഗ് സ്വദേശിയായ താജുദ്ദീന്‍ ദഫേദാര്‍ എന്നയാളെയാണ് ഗജേന്ദ്രഗഡ് പൊലീസ് പിടികൂടിയത്.


രാമക്ഷേത്രത്തിന്റെ മുകളില്‍ പാകിസ്ഥാന്‍ പതാകയും താഴെ ബാബ്റി മസ്ജിദ് എന്ന് രേഖപ്പെടുത്തിയ ചിത്രമാണ് ഇയാള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് വൈറലായതോടെ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പിടികൂടിയതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഫേസ്ബുക്കില്‍ കണ്ട ചിത്രം അബദ്ധത്തില്‍ ഷെയര്‍ ചെയ്തതാണെന്നാണ് ഇയാള്‍ പറഞ്ഞത്. യുവാവ് ഏതെങ്കിലും സംഘടനയില്‍ പെട്ടയാളാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.


രാമക്ഷേത്രം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതും കുറ്റക്കാരമാണ്. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കര്‍ണാടക പൊലീസ് അറിയിച്ചു.

Post a Comment

0 Comments