ഉമ്മൻ ചാണ്ടി വീട് പദ്ധതിക്ക് പള്ളിക്കരയിൽ തുടക്കമായി

LATEST UPDATES

6/recent/ticker-posts

ഉമ്മൻ ചാണ്ടി വീട് പദ്ധതിക്ക് പള്ളിക്കരയിൽ തുടക്കമായിപള്ളിക്കര : ഉമ്മൻ ചാണ്ടി വീട് പദ്ധതിക്ക്‌ തുടക്കമായി. ഉമ്മൻ ചാണ്ടി ആശ്രയ ട്രസ്റ്റിനു കീഴിൽ മുപ്പത്തിഒന്ന് വീടുകളാണ് സംസ്ഥാനത്ത് നിർമിച്ചു നൽകുന്നത്. ഇരുപത്തി അഞ്ച് വീടുകൾ പുതുപ്പള്ളി നിയോജക മണ്ഡലത്തിലും ആറു വീടുകൾ കേരളത്തിലെ മറ്റു ജില്ലകളിലുമാണ് നിർമ്മിക്കുന്നത്.


 സ്വന്തമായി 3 സെന്റ് ഭൂമിയുള്ള നിർധനരായ കുടുംബങ്ങളെ ആണ് പദ്ധതി ഉൾപെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാസറഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിലെ    പള്ളാരത്ത്

ഒ സി ആശ്രയ ട്രസ്റ്റ്‌ ചെയർമാൻ ചാണ്ടി ഉമ്മൻ എം. എൽ. എ നിർവ്വഹിച്ചു. രവീന്ദ്രൻ കരിച്ചേരി അധ്യക്ഷനായി. എൻ. എസ്. നുസൂർ, സാജിദ് മവ്വൽ, സുകുമാരൻ പൂച്ചക്കാട്, ഉനൈസ് ബേഡകം, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ എം.പി. ജയശ്രീ, നിസാർ ചട്ടഞ്ചാൽ, നേതാക്കളായ രാജേഷ് പള്ളിക്കര, വി. ബാലകൃഷ്ണൻ നായർ, മഹേഷ്‌ തച്ചങ്ങാട്, കണ്ണൻ കരുവാക്കോട്, അഖിലേഷ് തച്ചങ്ങാട്, അബ്ദുൾ റഹ്മാൻ മുതിയക്കാൽ, രഘു പനയാൽ എന്നിവർ സംബന്ധിച്ചു.


     ബേക്കൽ മാസ്തിഗുഢയിലെ ഷെക്കീലയ്ക്കാണ് വീട് നിർമിച്ചു നൽകുന്നത്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 18 ന് മുമ്പായി 31 വീടിന്റെയും പണി പൂർത്തിയാക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ. എ പറഞ്ഞു.

Post a Comment

0 Comments