കാസര്‍കോട്ടെ കെ പി സി സി അംഗം ബി ജെ പിയിലേക്ക്; ജെ.പി നഡ്ഡയില്‍നിന്ന് അംഗത്വം സ്വീകരിക്കും

LATEST UPDATES

6/recent/ticker-posts

കാസര്‍കോട്ടെ കെ പി സി സി അംഗം ബി ജെ പിയിലേക്ക്; ജെ.പി നഡ്ഡയില്‍നിന്ന് അംഗത്വം സ്വീകരിക്കും




കാസര്‍ക്കോട്: ജില്ലയിലെ കെപിസിസി അംഗവും മുന്‍ DCC ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ കെ നാരായണന്‍ ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഈ മാസം 27 ന് നടത്തുന്ന കേരള യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തുന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്ന് നാരായണന്‍ അംഗത്വം സ്വീകരിക്കും. കാസര്‍കോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക.



കിനാനൂര്‍ കരിന്തളം പഞ്ചായത് അംഗമായി 10 വര്‍ഷം പ്രവര്‍ത്തിച്ച നാരായണന്‍ കരിമ്പില്‍ കുടുംബത്തിലെ അംഗമാണ്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, എന്‍കെബിഎം ആശുപത്രി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വന്ന നാരായണന്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മാനജിങ് കമിറ്റി അംഗവും പടന്നക്കാട് ബേക്കല്‍ ക്ലബ് മാനജിങ് ഡയറക്ടറുമാണ്. എഐസിസി അംഗമായിരുന്ന പരേതനായ കരിമ്പില്‍ കുഞ്ഞമ്പുവിന്റെ മരുമകനുമാണ്.


കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ പ്രധാനപ്പെട്ട പെരുങ്കളിയാട്ടങ്ങളുടെയും പുന:പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവങ്ങളുടെയും ആഘോഷ കമിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ഈ നിലയില്‍ വിപുലമായ ജനകീയ അടിത്തറയും സാമുദായിക ബന്ധങ്ങളുമുണ്ട്.



അതേസമയം കോണ്‍ഗ്രസുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസത്തിന്റെ പേരിലല്ല പാര്‍ട്ടി വിട്ടുന്നതെന്ന് കെ കെ നാരായണന്‍ പ്രതികരിച്ചു. നെഹ്‌റു, ഇന്ദിരാഗാന്ധി, നരേന്ദ്ര മോദി എന്നിവരെ പോലെ ശക്തനായ ദേശീയ നേതാവ് കോണ്‍ഗ്രസിനെ നയിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് ഇന്ന് വെറും ആള്‍ക്കൂട്ടമായി മാറിയതായി കുറ്റപ്പെടുത്തി.

Post a Comment

0 Comments