14 വയസ്സുകാരി ഗര്‍ഭിണിയായി; പീഡിപ്പിച്ചത് ഒമ്പതാം ക്ലാസ്സിലെ സഹപാഠി

LATEST UPDATES

6/recent/ticker-posts

14 വയസ്സുകാരി ഗര്‍ഭിണിയായി; പീഡിപ്പിച്ചത് ഒമ്പതാം ക്ലാസ്സിലെ സഹപാഠി



 പത്തനംതിട്ടയില്‍ 14 വയസ്സുകാരിയെ ഒമ്പതാം ക്ലാസ്സിലെ സഹപാഠി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ 14കാരനെതിരെ പൊലീസ് കേസെടുത്തു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഇതുപ്രകാരം പെണ്‍കുട്ടിയുമായി പ്രതി പലതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കുട്ടി ചികിത്സ തേടിയ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 14കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Post a Comment

0 Comments