പ്രാണപ്രതിഷ്ഠാ ദിനത്തില്‍ മസ്ജിനു മുകളില്‍ കാവിക്കൊടി കെട്ടിയ 11 പേര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ മസ്ജിനു മുകളില്‍ കാവിക്കൊടി കെട്ടിയ 11 പേര്‍ അറസ്റ്റില്‍പള്ളിയുടെ മുകളില്‍ കാവിക്കൊടി കെട്ടിയ സംഭവത്തില്‍ ആഗ്രയില്‍ 11 പേര്‍ അറസ്റ്റില്‍. അയോധ്യയില്‍ ബാബരി മസ്ജിദ്  തകര്‍ത്ത് നിർമിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടന്ന ജനുവരി 22നാണ് നൂറുകണക്കിനാളുകള്‍ പള്ളിവളപ്പില്‍ അതിക്രമിച്ചുകയറുകയും പള്ളിയുടെ മുകളില്‍ കയറി കാവിക്കൊടികള്‍ നാട്ടുകയും ചെയ്തത്.

ആഗ്രയിലെ താജ് ഗഞ്ചിലെ ഷാഹി മസ്ജിദിനു മുകളിലാണ് ഹിന്ദുത്വര്‍ കടന്നുകയറി കാവിക്കൊടികള്‍ നാട്ടിയത്. 1500ഓളം അക്രമികളണ് ദണ്ഡുകളുമായി പള്ളിവളപ്പിലേക്ക് അതിക്രമിച്ചുകയറിയത്.


പള്ളിയുടെ മിനാരങ്ങളിലും മതിലിലും പള്ളിവളപ്പിലുമെല്ലാം അക്രമികള്‍ കാവിക്കൊടി കെട്ടിയതായി പള്ളി പരിപാലനകമ്മിറ്റി അംഗമായ സാഹിറുദ്ദീന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ഹിന്ദുത്വര്‍ നടത്തിയ ശോഭായാത്രയ്ക്കിടെയാണ് പള്ളിക്കുനേരെ അതിക്രമം ഉണ്ടായത്.

Post a Comment

0 Comments