വലിയ പറമ്പ: പടന്നക്കടപ്പുറം പാണ്ട്യാലവളപ്പ് പ്രദേശത്ത് പുനർ നിർമ്മിക്കുന്ന മസ്ജിദിന്റെ ശിലാ സ്ഥാപന കർമ്മം ഹിദായത്തുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
ജമാഅത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഹാജി ചടങ്ങിൽ്ര അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ കുഞ്ഞബ്ദുല്ല ആമുഖ പ്രഭാഷണം നടത്തി, ജില്ലാ മുശാവറ അംഗം പി കെ താജുദ്ദീൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. പി എ സിദ്ധീഖ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി, മഹല്ല് ഖത്തീബ് അബ്ദുല്ല അഹ്സനി, വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി സജീവൻ, പടന്ന ഗ്രാമ പഞ്ചായത്ത് പിവി മുഹമ്മദ് അസ്ലം, കെ എം ശംസുദീൻ ഹാജി, മുഷ്താഖ് മാല ദീപ്, യു കുഞ്ഞിമൊയ്തീൻകുട്ടി ഹാജി, യു എം മഹ്മൂദ് ഹാജി, എ അബ്ദുല്ല ഹാജി, യു എം കുഞ്ഞബ്ദുല്ല (അർമ), ടി എം സി കുഞ്ഞബ്ദുല്ല ഹാജി, വി കെ ഷാജഹാൻ, പി കെ സി കുഞ്ഞബ്ദുല്ല, ഏ ജി അബ്ദുൽ മജീദ്, കെ പി ഷുക്കൂർ ഹാജി, യു ഇസ്മായിൽ, എ മുസ്തഫ ഹാജി, യു എം ജമാൽ ഫൈസി, എന്നിവർ സംസാരിച്ചു.
പുനർ നിർമ്മാണ കമ്മിറ്റി വർക്കിങ് ചെയർമാൻ പി വി അബ്ദുൽ സലാം ഹാജി സ്വാഗതവും, ജമാഅത്ത് ജനറൽ സെക്രട്ടറി എൻ കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു
0 Comments