അജാനൂർ : അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയർ യൂനിറ്റിലേക്ക് മെഡിക്കൽ കട്ടിലും മൂന്ന് വീൽ ചെയറുകളും ദിബ്ബ ഫുജൈറ കെഎംസിസി ആക്റ്റിങ് പ്രസിഡണ്ട് ഷറഫുദ്ധീൻ കോളോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരിക്ക് കൈമാറി. അതിഞ്ഞാലിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എച്ച് വൈസ് ചെയർമാൻ ഖാലിദ് അറബിക്കാടത്ത് പാലിയേറ്റീവ് പ്രവർത്തനങ്ങളെ കുറിച്ചു സംസാരിച്ചു. കിടപ്പിലായ രോഗികൾക്ക് സ്നേഹ സാന്ത്വനവും,പരിചരിക്കലുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വാർഡ് പ്രസിഡന്റ് സി.എച്ച്.സുലൈമാൻ,യൂത്ത് ലീഗ് പ്രസിഡണ്ട് അഷറഫ് ഹന്ന,പി.എം.ഫൈസൽ,ജാബിർ അറബിക്കാടത്ത്,യൂ.വി.ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു
0 Comments