അജാനൂർ : രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി ദേശീയ പതാക ഉയർത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകി.ദേശീയ കൗൺസിലർ എ.ഹമീദ് ഹാജി, ബഷീർ ചിത്താരി,മുഹമ്മദ് കുഞ്ഞി കപ്പണക്കാൽ,ശംസുദ്ധീൻ മാട്ടുമ്മൽ,പി.പി.അബ്ദുൽ റഹിമാൻ,പി.അബൂബക്കർ ഹാജി,അഹമ്മദ് കപ്പണക്കാൽ തുടങ്ങിയവർ സംബന്ധിച്ചു
0 Comments