കാഞ്ഞങ്ങാട് നിന്നും വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ ബൈക്ക് അപകടത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നും വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ ബൈക്ക് അപകടത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ചുകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ ബൈക്ക് അപകടത്തില്‍പെട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് പിറക് വശം പുതിയ വളപ്പിലെ സുരേഷന്റെ മകനും കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിുമായ ശ്രാവണന്‍(19) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച നാലരയോടെ ചീമേനി കനിയംതോലില്‍ ആണ് അപകടം. പുലര്‍ച്ചെ കാഞ്ഞങ്ങാട് നിന്നും നാലു ബൈക്കുകളിലായി ആലക്കോട് ഹില്‍ പാലസിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു സംഘം. ചീമേനിയിലെത്തിയ ബൈക്കുകളിലൊന്ന് നിയന്ത്രണം വിട്ട് മോട്ടോര്‍ ബൈക്ക് മറിയുകയായിരുന്നു. പിന്‍സീറ്റിലായിരുന്ന ശ്രാവണ്‍ നിലത്ത് തെറിച്ചുവീഴുമ്പോള്‍ ഹെല്‍മെറ്റ് നഷ്ടപ്പെട്ടിരുന്നു കല്ലില്‍ തലയിടിച്ച് വീണ ശ്രാവണിനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കാഞ്ഞങ്ങാട് പൈരടുക്കം സ്വദേശി എം.വി. ആദിത്യനും(19) ചെറിയ പരിക്കുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് മൃതദേഹം കാഞ്ഞങ്ങാട്ടെത്തിക്കും. കാഞ്ഞങ്ങാട്ടെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. ജോതിയാണ് മാതാവ്. സഹോദരി ശ്രേയ.

Post a Comment

0 Comments