മദ്യപാനം നിര്‍ത്താന്‍ പ്രാര്‍ഥനാലയത്തില്‍ എത്തിച്ചു; യുവാവ് പ്രാര്‍ഥനാ ഹാളില്‍ ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

മദ്യപാനം നിര്‍ത്താന്‍ പ്രാര്‍ഥനാലയത്തില്‍ എത്തിച്ചു; യുവാവ് പ്രാര്‍ഥനാ ഹാളില്‍ ജീവനൊടുക്കികാട്ടാക്കടയില്‍ മദ്യപാനം നിര്‍ത്താന്‍ കൊണ്ടുവന്ന യുവാവിനെ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആഴങ്കല്‍ മേലെ പുത്തന്‍വീട്ടില്‍ ശ്യാംകൃഷ്ണയെ(35) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാക്കട കല്ലാമം ഷാലോം ചര്‍ച്ച് പ്രയര്‍ ഹാളിനുള്ളിലാണ് മരിച്ചത്. ലേബര്‍ ഓഫീസിലെ ജീവനക്കാരനായിരുന്നു ശ്യാം കൃഷ്ണ. മദ്യപാനം നിര്‍ത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് ചര്‍ച്ചില്‍ ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഇയാളുടെ ഒരു സുഹൃത്തുമായി ചേര്‍ന്ന് പ്രാര്‍ത്ഥനയ്ക്കായി കൊണ്ടുവന്നത്. വ്യാഴാഴ്ച രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഇയാളെ പ്രാര്‍ത്ഥന ഹാളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments